കാസർകോട്: ബി ജെ പി സ്ഥാനാർത്ഥികളായ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും എം ബൽരാജ് കാഞ്ഞങ്ങാട്ടും പത്രിക സമർപ്പിച്ചു.
കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൻ ഡി എ സ്ഥാനാർത്ഥി എം.ബൽരാജ്
നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. കാഞ്ഞങ്ങാട് എൻഡിഎ ഓഫീസിൽ നിന്നും പ്രവർത്തകർക്ക് ഒപ്പം
പ്രകടനമായി എത്തിയാണ് നിയോജക മണ്ഡലം വരണാധികാരി കെ ആർ മനോജിന് പത്രിക സമർപ്പിച്ചത്.
മണ്ഡലം ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ ഡ മ്മി സ്ഥാനാർത്ഥിയായും
പത്രിക സമർപ്പിച്ചു.
മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരായ എം പ്രശാന്ത്, വിനീത് മുണ്ടമാണി, സംസ്ഥാന കമ്മിറ്റി അംഗം ഏ വേലായുധൻ, ജില്ലാ കമ്മിറ്റിയംഗം ഇ.കൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ, ജില്ലാ ജനറൽ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം പ്രഭാരിയുമായ പിആർ സുനിൽ, മണ്ഡലം ഇൻചാർജ് എം പ്രദീപ്കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് എച്ച് ആർ സുകന്യ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി പത്മനാഭൻ, ബിജി ബാബു, ശ്രീജിത്ത് പറക്കളായി, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി വി കുഞ്ഞിക്കണ്ണൻ ബളാൽ,ചന്ദ്രൻ കല്ലുരാവി, എച്ച് ആർ ശ്രീധരൻ, ജോൺ ഐമൺ, വൈശാഖ് മാവുങ്കാൽ, ശശികുമാർ പുതിയവളപ്പ്, ഉണ്ണികൃഷ്ണൻ അപ്പാട്ടി വളപ്പ്, കെ. ശോഭന എച്ചിക്കാനം,
എം പ്രകാശൻ, എൻ ദിനേശൻ , ഗംഗാധരൻ രാംനഗർ, രവീന്ദ്രൻ മാവുങ്കാൽ, എം.ശങ്കരൻ നമ്പൂതിരി, രാജീവൻ പടിഞ്ഞാറക്കര, കെ. സുമേഷ് കെവ്വൽ, എ.എം.രോഷ്മ, ബിഎം നീഷ്മ, തുടങ്ങി യവർ സംബന്ധിച്ചു.






