ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊല്ലം അഡീഷണല്‍ സെഷന്‍ഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ പ്രതിയായ സന്ദീപുമായി 2023 മെയ് 10ന് രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അക്രമം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദനയെ പരിശോധനയ്ക്കിടയില്‍ സന്ദീപന്‍ മാരകമായി അക്രമിക്കുകയായിരുന്നു. കേരള മസഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ രണ്ടര വര്‍ഷത്തിനുശേഷമാണ് കോടതി വിധി പറയുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. 2023 മെയ് 10 ന് പുലര്‍ച്ചെയാണ് വന്ദന ദാസ് മരിച്ചത്.

മാതാപിതാക്കളുടെ ഏകമകളായിരുന്നു വന്ദന. എം.ബി.ബി.എസ് പഠനത്തിനുശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബി എല്‍ ഒ ആത്മഹത്യ ചെയ്തത് അമിത ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം; ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ ഉറപ്പു നല്‍കി, തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

You cannot copy content of this page