വാഹനം ഓടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം: പള്ളിക്കര, പൂച്ചക്കാട്ടെ യുവാവിനു കുത്തേറ്റു; എട്ടു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് യുവാവിനു കുത്തേറ്റു. ഷംനത്ത് മന്‍സിലിലെ പി കെ സാജിറി (42)നാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി എഴേകാല്‍ മണിയോടെയാണ് സംഭവം. സാജിറിന്റെ വീട്ടുവളപ്പിലേയ്ക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം മൂര്‍ച്ചയുള്ള ഇരുമ്പായുധം കൊണ്ട് കുത്തുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.പരാതിക്കാരനായ സാജിര്‍ വാഹനം ഓടിക്കുന്നതിനിടയില്‍ പ്രതി എതിര്‍ദിശയില്‍ വാഹനത്തിനു നേരെ വന്നതിനെ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തിനു കാരണമായതെന്നു പറയുന്നു.സംഭവത്തില്‍ സാജിറിന്റെ പരാതി …

വിമോചന സമരം: ചരിത്രത്തിന്റെ ബാല്യകാല സ്മരണകൾ

സി. വി. സാമുവൽ, ഡെട്രോയിറ്റ് അടുത്തിടെ മക്കളിലൊരാൾ ചോദിച്ച ഈ ലളിതമായ ചോദ്യം എന്നെ കൊണ്ടുപോയത് ആറ് പതിറ്റാണ്ടുകൾക്ക് പിന്നിലേക്കാണ്. കാലപ്പഴക്കത്തിൽ പല ഓർമ്മകളും മാഞ്ഞുപോയെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ച 1958-59 കാലഘട്ടം ഇന്നും എന്റെ മനസ്സിൽ ഒരു കൗമാരക്കാരന്റെ കൗതുകത്തോടെയും ഗൗരവത്തോടെയും തെളിഞ്ഞുനിൽക്കുന്നു. 1959 ജൂലൈ 31. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമ്പോൾ എനിക്ക് പതിനഞ്ച് വയസ്സായിരുന്നു. ഹൈസ്കൂൾ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഞാൻ, ചരിത്രം എന്നത് …

ജനങ്ങൾക്ക് ഒരേ ഒരു ചിന്ത – പിണറായി ഭരണം അവസാനിക്കണം: എ.കെ. ആന്റണി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരേ ഒരു ചിന്തയേ ഉള്ളൂ എന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പിണറായി ഭരണം അവസാനിക്കണം എന്നതാണ് ആ ചിന്ത എന്ന് അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസിനുള്ളതും ആ ചിന്ത തന്നെയാണെന്ന് അദ്ദേഹം വാർത്ത ലേഖകരോട് പറഞ്ഞു. കോൺഗ്രസിലിപ്പോൾ വലിയ പൊട്ടിത്തെറിയാണെ ന്നാണ് ചിലർ പറഞ്ഞു നടക്കുന്നതെന്ന് ആന്റണി പരിഹസിച്ചു. കോൺഗ്രസിലിപ്പോൾ നടക്കുന്നത് എന്ത് പൊട്ടിത്തെറിയാണ് – അദ്ദേഹം ചോദിച്ചു. 2001 ൽ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർത്ഥികളെ പ്രചരണം തുടങ്ങി …

ഇറാൻ ആക്രമണം: അമേരിക്കയ്ക്ക് ബ്രിട്ടനിൽ സൈനിക താവളം തുറന്നു

ലണ്ടൻ : ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് ബ്രിട്ടീഷ് സൈനികത്താവളങ്ങൾ അമേരിക്കയ്ക്ക് തുറന്നു കൊടത്തു . ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഈ നടപടി, ബ്രിട്ടീഷ് ജനതയുടെ ജീവൻ അപകടത്തിൽ ആക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അജാസ് അരഗ് ചി പ്രതികരിച്ചു. ബ്രിട്ടന്റെ നിലപാട് ഇറാനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശിഥിലമാക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ബ്രിട്ടൻ നിലപാടിനെ ട്രംപ് പ്രകീർത്തിച്ചു. ബ്രിട്ടനിതു വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നു ട്രംപ് പറഞ്ഞു .

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ – ഇസ്രായേൽ യുദ്ധം:​ ഇറാനു മേൽ തങ്ങൾക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും അതിനാൽ ഇപ്പോൾ വെടിനിർത്തലിന് തയ്യാറല്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇസ്രായേൽ പുതിയ ആക്രമണങ്ങൾ നടത്തി. ഇറാന്റെ ‘ബാസിജ്’ പാരാമിലിട്ടറി സേനയുടെ ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ​ബെയ്റൂട്ടിൽ ഒഴിപ്പിക്കൽ: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മുന്നോടിയായി ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് …