കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം: കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ണായക ഘട്ടത്തില്‍ മൂന്നുദിവസം മുള്‍മുനയില്‍ നിര്‍ത്തിയ കെ സുധാകരന്‍ എംപിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുക എന്നതാണെന്ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു. തനിക്ക് ക്ഷീണമുണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയാറല്ലെന്നും അദ്ദേഹത്തിന്റെ വരവുകാത്ത് വിമാനത്താവളത്തില്‍ തടിച്ചുകൂടിയ വാര്‍ത്താലേഖകരോട് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ അഭ്യൂഹങ്ങളും ആശങ്കകളും ഉയര്‍ത്തിയിരുന്ന സുധാകരന്‍ നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെത്തിയതിനുശേഷം പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും കര്‍ശന നിലപാടിന് മുന്നില്‍ സുധാകരന് ഒടുവില്‍ വഴങ്ങേണ്ടി വരികയായിരുന്നു. എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ദിവസങ്ങളോളം നടത്തിയ അനുനയ നീക്കങ്ങളും സ്വതന്ത്രനായി മത്സരിച്ചാല്‍ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന ബോധ്യവും കൊണ്ടാണ് വാശിയില്‍ നിന്ന് സുധാകരന്‍ പിന്തിരിഞ്ഞതെന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page