കാസർകോട്: ഉദുമ നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി എച്ച് കുഞ്ഞമ്പു ശനിയാഴ്ച (നാളെ) നാമനിർദ്ദേശപത്രിക സമർപ്പിക്കുo.രാവിലെ 11ന് വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ എകെജി മന്ദിരത്തിൽ നിന്നും എൽഡിഎഫ് പ്രവർത്തകരുടേയും നേതാക്കളുടെയും അകമ്പടിയോടെ പ്രകടനമായി കലക്ടറേറ്റിൽ എത്തിയായിരിക്കും വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.







