ദേശീയ പാത നിർമ്മാണം: ചട്ടഞ്ചാൽ – ചെർക്കള റൂട്ടിലെ ഗതാഗത നിയന്ത്രണം വീണ്ടും മാറ്റി; ഉത്തരവിട്ട് ജില്ലാ കലക്ടർ

കാസർകോട്:ദേശീയ പാത 66 ൽ നിർമ്മാണ പ്രവർത്തി നടക്കുന്ന ചട്ടഞ്ചാൽ – തെക്കിൽ – ബേവിഞ്ച – ചെർക്കള റൂട്ടിൽ 22 മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ഗതാഗത നിരോധനം വീണ്ടും മാറ്റിവച്ചു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ദേശീയ പാത നിർമ്മാണ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഡൈവേർഷൻ മാർച്ച് 31 നു ശേഷം നടപ്പിലാക്കാനാണ് ദേശീയ പാത നിർമ്മാണ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നിർദ്ദേശം നൽകിയത്. സ്ക്കൂളുകളിൽ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഗതാഗത തടസ്സം നേരിടാതിരിക്കാനാണ് തീയതി മാറ്റാൻ കളക്ടർ നിർദ്ദേശിച്ചത്. ആദ്യം മാർച്ച് 18മുതൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ ചെറിയ പെരുന്നാൾ കണക്കിലെടുത്തു നിയന്ത്രണം മാർച്ച് 22 ലേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page