ഓണ്‍ലൈനില്‍ 2700 രൂപയ്ക്ക് മിനി എസി വാങ്ങിയ നടി നിലീന്‍ സാന്ദ്ര കെണിഞ്ഞു; കാറ്റുമില്ല, തണുപ്പുമില്ല

കൊച്ചി: 2700 രൂപയ്ക്ക് ഓണ്‍ലൈനില്‍ മിനി എ.സി വാങ്ങിയ നടി നിലീന്‍ സാന്ദ്ര തട്ടിപ്പിനിരയായി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് തട്ടിപ്പിനിരയായ വിവരം നടി പങ്കുവച്ചത്. വലിയ എ.സി വാങ്ങാന്‍ കുറേ പണം ആവശ്യമായതിനാലാണ് 3000 രൂപയ്ക്കുള്ളില്‍ എ.സി കിട്ടുമെന്നറിഞ്ഞപ്പോള്‍ അത് വാങ്ങിയത്. ഇനി ആരും ഇത്തരം തട്ടിപ്പില്‍ വീണുപോകരുതെന്ന് താരം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു സുഹൃത്തിനുവേണ്ടിയാണ് ഓണ്‍ലൈന്‍ വഴി എ.സി ഓര്‍ഡര്‍ ചെയ്തത്. തണുപ്പ് പോയിട്ട് കാറ്റ് പോലും ഇല്ലെന്ന് നിലീന്‍ പറയുന്നു. കൂളറായിട്ട് പോലും ഇത് ഉപയോഗിക്കാനാവില്ല. ഓണ്‍ലൈന്‍ സൈറ്റുകാര്‍ തന്നെ ഇത് കളഞ്ഞോളാന്‍ പറഞ്ഞു. ദയവു ചെയ്ത് ഈ തട്ടിപ്പില്‍ ചെന്നു പെടരുതെന്ന് താരം ആവര്‍ത്തിക്കുന്നു.

‘നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയി നടക്കുന്ന സ്‌കാം ആണ് മിനി എസി എന്നു പറയുന്ന ഈ സാധനം. നിങ്ങളും ഇതിന്റെ റീല്‍സ് കണ്ടിട്ടുണ്ടെങ്കില്‍ വിഡിയോ ചെയ്യണം. ഇതു വലിയൊരു സ്‌കാം ആണ്. ഒരുപാട് പേജുകളില്‍ ഇതിന്റെ വിഡിയോ കണ്ട ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് ഞാനിത് വാങ്ങിയത്.

മൂവായിരത്തിനടുത്ത് രൂപ പോയി. പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്തിനാണ് ഇത് വാങ്ങിയതെന്ന് സത്യം പറഞ്ഞാല്‍ അറിയില്ല. കാരണം എനിക്ക് അറിയാം എസി ഇങ്ങനല്ല വര്‍ക്ക് ചെയ്യുന്നത്, അത് വര്‍ക്ക് ചെയ്യാന്‍ പുറത്തുവയ്ക്കുന്ന യൂണിറ്റ് വേണം, കംപ്രസര്‍ വേണം. എന്നാലും ഞാനിത് മേടിച്ചുവെന്നതില്‍ എന്നോടു തന്നെ പുച്ഛം തോന്നുന്നു. വന്‍ മണ്ടത്തരമായി പോയി’ – താരം പറയുന്നു.

ഇത് പ്രവര്‍ത്തിക്കില്ലെന്നു പറഞ്ഞ് റിട്ടേണ്‍ ചെയ്യാന്‍ നോക്കിയാല്‍ ഓണ്‍ലൈന്‍ സൈറ്റ് തിരിച്ചെടുക്കില്ലെന്നു താരം പറയുന്നു. കഴിഞ്ഞ നാലഞ്ച് ദിവസമായി കസ്റ്റമര്‍ കെയറില്‍ വിളിച്ച് ശല്യം സഹിക്കാന്‍ വയ്യാതെയാണോ എന്നറിയില്ല, പേ ബാലന്‍സിലേക്ക് റീ ഫണ്ട് പൈസ ഇട്ടുതന്നു. എന്നാല്‍ എല്ലാവര്‍ക്കും പണം കിട്ടുമെന്ന് പറയാന്‍ കഴിയില്ലെന്നും താരം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page