കേരളത്തില്‍ സ്ത്രീകള്‍ക്ക് നല്‍കിയത് 9 സീറ്റുകള്‍; വനിതകളെ കോണ്‍ഗ്രസ് തഴയുകയാണെന്ന് ഷമ മുഹമ്മദ്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്ത്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷമ പ്രതികരണം നടത്തിയത്. ‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല. കഴിവുള്ള സ്ത്രീകളെ തഴയുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്നു’വെന്നും ഷമ എക്‌സില്‍ കുറിച്ചു.

92 സ്ഥാനാര്‍ത്ഥികളില്‍ ഇത്തവണ ഒമ്പത് സ്ത്രീകള്‍ക്ക് മാത്രമാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്. ലോക്‌സഭയില്‍ 16 ടിക്കറ്റുകളില്‍ ഒരിടത്ത് മാത്രമായിരുന്നു സീറ്റ് നല്‍കിയത്. നിരാശയും, സങ്കടവും തോന്നുന്നു.
സ്ത്രീ കഴിവുള്ളവളാണെങ്കില്‍, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്- ഷമ മുഹമ്മദ് പോസ്റ്റില്‍ കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page