രേഖകളില്ലാതെ കടത്തിയ 2.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 5 ലക്ഷം രൂപയും പൊലീസ് പിടികൂടി; കള്ളപ്പണം പിടിച്ചത് കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹന പരിശോധനയ്ക്കിടെ

ഗൂഡല്ലൂര്‍: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരള – തമിഴ്‌നാട് അതിര്‍ത്തികളില്‍ പൊലീസ് ആരംഭിച്ച വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും പിടിച്ചെടുത്തു.

ഊട്ടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ കോയമ്പത്തൂരില്‍ നിന്നു ഊട്ടിയിലേക്ക് കടത്തുകയായിരുന്ന 2.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് രേഖകളില്ലാത്ത നിലയില്‍ പിടികൂടിയത്. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന ആഭരണങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ആഭരണങ്ങള്‍ ഊട്ടി ആര്‍ഡിഒ ഓഫിസിലേക്ക് മാറ്റി. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

ഗൂഡല്ലൂരില്‍ നടന്ന പരിശോധനയില്‍ കക്കനഹള്ള ചെക്ക് പോസ്റ്റില്‍ നിന്നു രേഖകളില്ലാതെ കൊണ്ടുവന്ന അഞ്ചു ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരാന്‍ ജില്ലാകലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page