മംഗ്‌ളൂരു: പിലിക്കുള, ബയോളജിക്കല്‍ പാര്‍ക്കില്‍ ഗീത എന്ന ചെന്നായ ഏഴു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. നാല് ആണും മൂന്നു പെണ്ണും. മൂന്നു വര്‍ഷം മുമ്പാണ് ചെന്നായകളെ പിലിക്കുള പാര്‍ക്കില്‍ എത്തിച്ചത്. ആദ്യമായാണ് ഇവിടെ ചെന്നായയുടെ പ്രസവം നടക്കുന്നത്. അമ്മ ചെന്നായയും കുട്ടികളും ആരോഗ്യത്തോടെ ഇരിക്കുകയാണെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം നായ്ക്കുട്ടികളെ പൊതു ജനങ്ങള്‍ക്കു കാണാന്‍ കഴിയുന്ന സ്ഥലത്തേയ്ക്ക് മാറ്റി.







