പെരുന്നാള്‍ മാര്‍ക്കറ്റ് ഗള്‍ഫ് പ്രതിസന്ധിയുടെ കരിനിഴലില്‍

കാസര്‍കോട്: ചെറിയ പെരുന്നാള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ വഴിയോര വാണിഭങ്ങള്‍ക്കു മുന്നില്‍ അപൂര്‍വ്വമായ നേരിയ തിരക്കനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടു പഴയ ബസ് സ്റ്റാന്റിലെ തെരുവോര കച്ചവട സ്റ്റാളുകള്‍ക്കു മുന്നിലാണ് നേരിയ തോതില്‍ ആള്‍ക്കൂട്ടം പ്രകടമായത്. അതേ സമയം കടകളില്‍ തിരക്കനുഭവപ്പെട്ടിട്ടില്ല.
സാധാരണ ചെറിയ പെരുന്നാളിനോടനുബന്ധിച്ചു വന്‍തിരക്ക് അനുഭവപ്പെടാറുള്ള സമയമാണിത്.
ഗള്‍ഫിലെ അനിശ്ചിതത്വവും ആശങ്കയുമാണ് പെരുന്നാള്‍ മാര്‍ക്കറ്റിനു മങ്ങലേല്‍പ്പിച്ചതെന്നു കരുതുന്നു. ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തുന്ന അക്രമങ്ങളും ഇറാന്‍ മറ്റ് അറബ് രാജ്യങ്ങള്‍ക്കു നേരെ തുടരുന്ന അക്രമങ്ങളും ഗള്‍ഫ് മേഖലയിലാകെ പരിഭ്രാന്തിയും അനിശ്ചിതത്വവുമുണ്ടാക്കിയിരിക്കുകയാണ്. ഗള്‍ഫില്‍ നിന്നു പെരുന്നാളിനോടനുബന്ധിച്ചു എത്തിയിരുന്ന പണത്തിനും കുറവുണ്ടായിട്ടുണ്ടെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page