കോഴിക്കോട്: എ ഇ /ഓവർസിയർ ഓഫ്‌ലൈൻ പി എസ് സി കോച്ചിംഗ് ബാച്ചുകൾ 23 ന് ആരംഭിക്കും . ഇറിഗേഷൻ എ ഇ , കെ ഡബ്ല്യു എ, എ ഇ തുടങ്ങിയ പരീക്ഷകൾ ലക്ഷ്യമാക്കിയാണ് പരിശീലനം.
സംസ്ഥാനത്തെ സിവിൽ എഞ്ചിനീയറിംഗ് പി.എസ്.സി കോച്ചിംഗ് സ്ഥാപനമായ സിവിലിയൻസ് ഇതിനകം 64 ഒന്നാം റാങ്കുകൾ ഉൾപ്പെടെ 3000-ത്തിലധികം വിദ്യാർത്ഥികൾക്ക് വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളിൽ എ ഇ /ജെ ഇ /ഓവർസീർ പരീക്ഷകളിൽ വിജയം നേടാൻ സഹായിച്ചിട്ടുണ്ട്.

കോഴ്‌സിന്റെ ഭാഗമായി മെന്റർഷിപ്പ് സപ്പോർട്ട്, മുൻവർഷ ചോദ്യപേപ്പറുകളും മോഡൽ പരീക്ഷകളും ഉൾപ്പെടുന്ന പരിശീലനം നൽകുന്നതോടൊപ്പം, 1999 രൂപ വിലവരുന്ന പിവൈ ക്യു ബുക്ക് സൗജന്യമായും നൽകുന്നു. അഡ്മിഷൻ എടുക്കുന്നതിന് മുൻപ് മൂന്നു ദിവസം ക്ലാസ്സിൽ പങ്കെടുത്തു പരിശീലനം വിലയിരുത്താനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും.








