കണ്ണൂര്‍: കാസര്‍കോട്, ജില്ലയിലെ മുളിയാര്‍ പഞ്ചായത്തില്‍ താമസക്കാരിയായ 37കാരിയെ പീഡിപ്പിച്ചതായി പരാതി. ഇതു സംബന്ധിച്ച് മയ്യില്‍, കണ്ടക്കൈ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനില്‍ കുമാറിനെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. സുനില്‍ കുമാറിന്റെ മാതാവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു യുവതി. 2021 ഫെബ്രുവരി മാസം മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
സമ്മതമില്ലാതെ യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അപമാനിച്ചുവെന്ന മറ്റൊരു യുവതിയുടെ പരാതിയില്‍ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. കൊല്ലം, പുത്തങ്കുളം മീനമ്പലം സ്വദേശിനിയുടെ പരാതിയില്‍ അര്‍ജുന്‍ എന്ന ആള്‍ക്കെതിരെയാണ് കേസ്. ടെലഗ്രാമിലെ മോശം ഗ്രൂപ്പുകളില്‍ യുവതിയുടെ ഫോട്ടോയിട്ട് അപമാനപ്പെടുത്തിയെന്നാണ് കേസ്.







