കാസര്‍കോട്: ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂടി തീരുമാനിച്ചതോടെ ജില്ലയിലെ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. മഞ്ചേശ്വരത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനും യു ഡി എഫ് സസ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ എ കെ എം അഷ്‌റഫും ഇടതു സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ജയാനന്ദനും കൊമ്പു കോര്‍ക്കും.

കാസര്‍കോട് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ പ്രഖ്യാപിച്ചു. എന്നാല്‍ ബി ജെ പി, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഉദുമയില്‍ ഇടതു സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു രണ്ടാംവട്ട പോരാട്ടത്തിനിറങ്ങുമ്പോള്‍ മുഖ്യ എതിരാളിയാവുകയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ ആയിരിക്കും. ബി ജെ പി സ്ഥാനാര്‍ത്ഥിയായി മനു മേലത്തിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാഞ്ഞങ്ങാട്ട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായും ബല്‍രാജ് ബി ജെ പി സ്ഥാനാര്‍ത്ഥിയായും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസിലെ ഷൈജു ഓട്ടപ്പള്ളിയും ഗോദയിലിറങ്ങും.
തൃക്കരിപ്പൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി വി പി പി മുസ്തഫയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യരും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി രവി കുളങ്ങരയും മത്സരിക്കുന്നു.








