ജി.യു.പി.എസ് ആയമ്പാറ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ചട്ടൻചാൽ :ജി.യു.പി.എസ് ആയമ്പാറ ഹെഡ്മാസ്റ്റർ ടി. പ്രഭാകരൻ മാസ്റ്ററെ യാത്രയയച്ചു.സ്കൂൾ വാർഷികാഘോഷത്തോ ടനുബന്ധിച്ചു നടന്ന യാത്രയയപ്പിൽ പുല്ലൂർ പെരിയപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ് എം.കെ.അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ കെ.ദാമോദരൻ മോലോത്തിങ്കാൽ സ്വാഗതം പറഞ്ഞു.സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിന്ധു പത്മനാഭൻ, ഗംഗാധരൻ കെ, കാർത്ത്യായനി കൃഷ്ണൻ, നാരായണൻ കാപ്യ, മോഹനൻ കുണ്ടൂർ,വിനോദ് കുമാർ കാനത്തിങ്കൽ, രമ്യ രതീഷ്, സജീഷ്,പുഷ്പ കെ. എൻ. ഹെഡ്മാസ്റ്റർ ടി. പ്രഭാകരൻ,അനു. എ. കെ.പ്രസംഗിച്ചു. എൽ എസ് എസ് -യു എസ് എസ് വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രാദേശിക ക്ലബ്ബ് അംഗങ്ങളുടെ നൃത്ത ശില്പവുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page