കാസർകോട് : കാസർകോട് – മധൂർ റോഡിലെ മീപ്പുഗിരി അപകട മേഖലയായി മാറിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് ജില്ലാ പോലീസ് ആസ്ഥാനത്തേക്കുള്ള വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും തകർന്നു .ഭാഗ്യം കൊണ്ട് മാത്രം ഇരു വാഹനങ്ങളിലെയും യാത്രക്കാർ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. സുഗമമാക്കിയ കാസർകോട് – മധൂർ റോഡിലൂടെ ഓടുന്ന വാഹനങ്ങളും റോഡ് ഇടുങ്ങിയതാണെങ്കിലും വേഗതയ്ക്ക് കുറവ് വരുത്താതെ പാറക്കട്ട റോഡിൽ നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങളും ഇവിടെ കൂട്ടിയിടിക്കുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

അപകടം തടയുന്നതിന് ചൂരി – പാറക്കട്ട റോഡ് ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് സർക്കിളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അത്യാഹിതമുണ്ടാ .കുന്നതുവരെ ഇതിനു കാത്തിരിക്കരുതെന്നു നാട്ടുകാർ പറയുന്നു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ പതിവായി വാഹന ഗതാഗതത്തിന് ഇവിടം തടസ്സം ഉണ്ടാക്കുന്നു. റോഡു നിർമ്മാണവുമായി ബന്ധപ്പെട്ടു ഹൈവേ ഗതാഗതം തിരിച്ചുവിടുന്നതിനാൽ ഈ റോഡ് കൂടുതൽ തിരക്കുള്ളതാവുമെന്നും അതിനാൽ ഇവിടെ ഗതാഗതം സുഗമമാക്കുന്നതിനു സത്വര നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വൈകിട്ടുണ്ടായ അപകടത്തെ തുടർന്ന് കാൽമണിക്കൂറിലേറെ വാഹനഗതാഗതം ഇവിടെ തടസ്സപ്പെട്ടു വെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.






