പാന്‍ കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ 1 മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ മാത്രം പോരാ. ഏപ്രില്‍ ഒന്നു മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. മാര്‍ച്ച് 31 ആണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന സമയം. 2026 ഏപ്രില്‍ ഒന്നിന് ശേഷം പഴയ പാന്‍ അപേക്ഷാ ഫോമുകള്‍ സ്വീകരിക്കില്ല.

ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷകര്‍ ആധാര്‍ വിശദാംശങ്ങള്‍ക്കൊപ്പം അധിക തെളിവ് കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷാ ഫോമുകളിലും രേഖകളിലും വലിയ മാറ്റങ്ങളാണ് വരുന്നത്.
ജനനത്തീയതി പരിശോധനയുമായി ബന്ധപ്പെട്ടതാണ് ഒരു പ്രധാന മാറ്റം. ജനന തീയതി സ്ഥിരീകരിക്കുന്നതിന് ആധാറിനൊപ്പം അധിക രേഖകള്‍ ആവശ്യമാണ്.

സ്വീകാര്യമായ രേഖകളില്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അധികമായി നല്‍കണം. ആവശ്യമെങ്കില്‍ സത്യവാങ്മൂലങ്ങളും മറ്റ് സര്‍ക്കാര്‍ രേഖകളും ഉപയോഗിക്കാം.

മറ്റൊരു പ്രധാന മാറ്റം പാന്‍ കാര്‍ഡിലെ നിങ്ങളുടെ പേരുമായി ബന്ധപ്പെട്ടതാണ്. ഏപ്രില്‍ മുതല്‍ പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി എഴുതിയാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസസ് സെന്ററുകളാണ് ഇക്കാര്യം എക്‌സിലൂടെ പങ്കുവച്ചത്. ഇതുമായ ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ വെബ് സൈറ്റിലൂടെ ബന്ധപ്പെടാവുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page