തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

എറണാകുളം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായാണ് ആന്റണി രാജു , തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് കോടതി വിധിച്ച മൂന്നുവര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വിധി എതിരായതിനാല്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.

തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു മേല്‍ക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും തിരഞ്ഞെടുപ്പിന് ചുരുങ്ങിയ സമയം മാത്രമുള്ളപ്പോള്‍ വിധി അനുകൂലമായാലും അദ്ദേഹത്തിന് ഇത്തവണ മത്സരിക്കാന്‍ കഴിയില്ല.

ഹൈക്കോടതി വിധിക്ക് പിന്നാലെ വിധിയെ ബഹുമാനിക്കുന്നുവെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. തിരുവനന്തപുരത്ത് മറ്റൊരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page