പുത്തൂര്‍: ഉപ്പിനങ്ങാടി, കല്ലേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. തണ്ണീര്‍പന്ത, കൊടങ്ങയിലെ ഇസ്മയിലിന്റെ ചെറുമകള്‍ സുഹൈറയാണ് മരിച്ചത്. ഇസ്മയില്‍, മകള്‍ സാജിറ, സാജിറയുടെ മകള്‍ സുഹൈറ എന്നിവര്‍ സ്‌കൂട്ടറില്‍ കല്ലേരിയില്‍ നിന്നു കുപ്പെട്ടിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കല്ലേരിയില്‍ എത്തിയപ്പോള്‍ വേണൂര്‍ സ്വദേശി ശിവപ്രസാദ് ഓടിച്ചിരുന്ന കാര്‍ സ് ക്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇസ്മയില്‍ (60), മകള്‍ സാജിറ (33) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
അപകടം സംബന്ധിച്ച് പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.






