ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. സി പി എമ്മില്‍ നിന്നു പിണങ്ങി, പുറത്തിറങ്ങിയ ജി സുധാകരനെ പിന്തുണക്കാനാണ് തീരുമാനം. ഇതിനോട് ജി സുധാകരന്‍ പ്രതികരിച്ചിട്ടില്ല. യു ഡി എഫ് പിന്തുണ നല്‍കുന്ന വിവരം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു. അതേസമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എച്ച് സലാം തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങി.
മുന്‍ സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനും സി പി എം സ്ഥാനാര്‍ത്ഥി സലാമും നേര്‍ക്കുനേര്‍ ഇറങ്ങുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നായി അമ്പലപ്പുഴ മാറും.







