കണ്ണൂര്‍: ബൈക്കിന് പിറകില്‍ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു, ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂര്‍ നഗരത്തില്‍ തലശ്ശേരി റോഡില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മുണ്ടോറപ്പൊയിലിലെ കെ.റീഷയാണ് (36) മരിച്ചത്. പരുക്കേറ്റ ഭര്‍ത്താവ് സുധീഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിന് പിറകില്‍ ബസ് ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി. റീഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീശങ്കരവിദ്യാപീഠത്തില്‍ റീഷ ജോലിയില്‍ പ്രവേശിച്ചത്.







