വെനസ്വേല യുഎസ് എംബസിയിൽ വീണ്ടും അമേരിക്കൻ പതാക ഉയർന്നു; 2019-ന് ശേഷം ആദ്യം

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ ശനിയാഴ്ച വീണ്ടും യുഎസ് പതാക ഉയർത്തി. 2019-ൽ നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് താഴ്ത്തിയ പതാകയാണ് ഇപ്പോൾ വീണ്ടും ഉയർത്തിയത്. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു. നിലവിലെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറായതും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് …

മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ച ; തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിർദ്ദേശം

പി പി ചെറിയാൻ മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച യെത്തുടർന്നു , തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിർദ്ദേശം ദീർഘി പ്പിച്ചു.. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ നേരിടാൻ മിനസോട്ട ഗവർണർ ടിം വാൾസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരന്മാരെ സഹായിക്കാൻ നാഷണൽ ഗാർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. വിമാന സർവീസുകൾ തടസ്സപ്പെട്ടു: മിനിയാപൊളിസ്-സെന്റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരോട് ടിക്കറ്റുകൾ റീബുക്ക് ചെയ്യാൻ എയർലൈനുകൾ നിർദ്ദേശിച്ചു. നാഷണൽ വെതർ സർവീസിന്റെ കണക്കുകൾ പ്രകാരം, …

രമേശ്വരം-മംഗലാപുരം എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്വീകരണം നല്‍കി

കാസര്‍കോട്: പുതുതായി ആരംഭിച്ച രാമേശ്വരം-മംഗലാപുരം എക്‌സ്പ്രസ്സിന്റെ ആദ്യഓട്ടത്തിന് കാസര്‍കോട്ട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി.റെയില്‍വേ പൊലീസ് സിഐ എം കെ ശശി, ആര്‍ പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്കോ പൈലറ്റിനെ ഹാരാര്‍പ്പണം ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ രമേഷ് കുമാര്‍, രവി പയ്യന്നൂര്‍, വുമണ്‍ പൊലീസ് ഓഫീസര്‍ സുമി, സഞ്ചര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരായ സത്താര്‍, മോഹനന്‍, വിനോദ് കണ്ണൂര്‍ പങ്കെടുത്തു.

കുടുംബ വഴക്ക് : പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റ് ഓട്ടോ തൊഴിലാളി മരിച്ചു

നെടുങ്കണ്ടം :വീട്ടുകാർ നോക്കിനിൽക്കെ പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റു ഓട്ടോ തൊഴിലാളി ദാരുണമായി മരിച്ചു. നെടുക്കണ്ടം തൂക്കുപാലത്തെ ഓട്ടോ തൊഴിലാളി രതീഷ് നായരാ(39) ണ് കൊല്ലപ്പെട്ടതു്. ഇന്നലെ സന്ധ്യക്കായിരുന്നു അക്രമം.ഓട്ടോയിലിരിക്കുകയായിരുന്ന രതീഷ് നായരെ പിതാവിന്റെ സഹോദരന്റെ മകനായ അതേ സ്ഥലവാസി അനൂപാണ് കൊലപ്പെടുത്തിയത്. മാരകായുധം ഉപയോഗിച്ചായിരുന്നു അക്രമം . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് അക്രമത്തിന് കാരണം എന്നു പറയുന്നു. അനൂപിനെ ആക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെയും അയാൾ അക്രമിച്ചു. ഇവരെ …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷമാണ് ഏറ്റവും ഗൗരവകരമായി തുടരുന്നത്.​അമേരിക്ക – ഇറാൻ യുദ്ധം​2026 ഫെബ്രുവരി അവസാനം ആരംഭിച്ച ഈ സൈനിക നീക്കം ഇപ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലാണ്.‘ഓപ്പറേഷൻ എപിക് ഫ്യൂറി’എന്ന് പേരിട്ടിരിക്കുന്ന സംയുക്ത നീക്കത്തിലൂടെ അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ നിലയങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ കനത്ത ആക്രമണം തുടരുകയാണ്.ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90% നടക്കുന്നത് ഖാർഗ് ഐലൻറിലുള്ള സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില വലിയ …