കുമ്പള റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന റോഡിൽ ഉയരത്തിലുള്ള സ്പീഡ് ഹമ്പും, തകർന്നുകിടക്കുന്ന ഓവുചാലും : വാഹനങ്ങൾ ഭീഷണിയിൽ

കുമ്പള:കുമ്പള റെയിൽവേ സ്റ്റേഷനി യാത്രക്കാരെ ഇറക്കാനും,കയറ്റാനും എത്തുന്ന വാഹനങ്ങൾ അപകടഭീഷണിയിലാണെന്നു ആക്ഷേപം ഉയരുന്നു.റെയിൽവേ സ്റ്റേഷനു മുൻവശത്തുള്ള റോഡിൽ സ്ഥാപിച്ച ഉയരം കൂടിയ സ്പീഡ് നിയന്ത്രണ ഹംമ്പും, റെയിൽവേ ട്രാക്കിലെ ഇരുമ്പ് കമ്പികൾ കൊണ്ട് ഉണ്ടാക്കിയ ഡ്രൈനേജ് സംവിധാനം തകർന്നതും വാഹനങ്ങൾക്ക് മുമ്പിലും,പിറകിലും ഇടിക്കുന്നതായാണ് പരാതി.വാഹനങ്ങളുടെ മുൻവശവും, പിൻവശവും ഹംമ്പിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നതായി ഡ്രൈവർമാർ പരാതിപ്പെടുന്നു.

വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള ബുദ്ധിമുട്ട് ഓട്ടോ ഡ്രൈവർമാരും, വാഹനങ്ങളിൽ എത്തുന്ന യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടിട്ടുണ്ട്. വിഷയം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് സ്റ്റേഷൻ മാസ്റ്റർ പറയുന്നു.

റെയിൽവേ സ്റ്റേഷൻ റോഡ് ടാറിങ് സമയത്തെ ജോലികളിലെ പോരായ്മയാണ് ഇ ങ്ങിനെ സംഭവിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നുണ്ട്. ഹമ്പ് ഉയരത്തിലായതും വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdul Kader

എം പി…. യോട് കാര്യം ധരിപ്പിക്കൂ.

RELATED NEWS
നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ചിത്രം തെളിഞ്ഞു; കാസര്‍കോട് മൂന്നു മുന്നണികളിലും ഇപ്പോഴും അവ്യക്തത , അവസാന നിമിഷം അട്ടിമറി ഉണ്ടാകുമോ? ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും യുഡിഎഫില്‍ അന്തിമ തീരുമാനമായില്ല, ഊഹാപോഹങ്ങള്‍ തുടരുന്നു

You cannot copy content of this page