മൊഗ്രാൽ: രണ്ടു വർഷത്തിനിടയിൽ ഇരുപതോളംഡോക്ടർമാരെ ആതുര സേവന രംഗത്തേക്ക് സംഭാവന ചെയ്ത മൊഗ്രാലിൽ ഒരു യുവതികൂടി ആ രംഗത്തേക്ക് കടന്നെത്തി.
മൊഗ്രാൽ നാങ്കി റോഡിലെ ഹസീന മൻസിലിൽ അഷ്ഫാൻറെ ഭാര്യ ഡോ:ഷഹല അഷ്ഫാനാണു ഓറൽ മെഡിസിൻ ഓഫ് റേഡിയോളജി വിഭാഗത്തിൽ എംഡിഎസ് കരസ്ഥമാക്കി കഴിഞ്ഞ ദിവസം ആതുര സേവന രംഗത്തെത്തിയത്.
വിവാഹത്തിന് മുൻപ് ഷഹല ബിഡിഎസ് കോഴ്സ് പൂർത്തിയാക്കിയിരുന്നു. വിവാഹശേഷമാണ് എംഡിഎസ് കോഴ്സ് പൂർത്തിയാക്കുന്നത്.
വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലായിരുന്നു ഹൈസ്കൂൾ പഠനം.എച്ച് എച്ച് എസ് ഐ ബി സ്വാമിജിസ് എടനീർ സ്കൂളിലായിരുന്നു ഷഹലയുടെ പ്ലസ് ടു പഠനം. പൊയിനാച്ചിയിലെ സെഞ്ച്വറി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലായിരുന്നു ഡിഗ്രി പഠനം.മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ എടപ്പാളിൽ കോഴ്സ് പൂർത്തിയാക്കി.






