കാസർകോട്: കാഞ്ഞങ്ങാട്, മാണിക്കോത്ത്,മഡിയനിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു. ചിത്താരി സ്വദേശി പരേതനായ മുഹമ്മദിൻ്റെ മകൻ മജീദ് (55), മീനാപ്പീസ് സ്വദേശി റഹീമിൻ്റെ മകൻ നാഫിഹ് (17) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 2.30 മണിയോടെ മാണിക്കോത്ത് മഡിയനിലെ റഹ്മാനിയ റസ്റ്റോറൻ്റിന് സമീപമാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന മജീദിനെ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ മീനാപ്പീസ് സ്വദേശി ഹാഷിമിന്റെ മകൻ ഷെയ്ഖ് അമൻ ഹാഷിം (17) പരിക്കേറ്റു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







