ഇന്നത്തെ പ്രധാന വാർത്തകൾ

​​ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ദുബായ്, അബുദാബി, ഫുജൈറ എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് യുഎഇയിലെ അമേരിക്കൻ താവളങ്ങൾ ഉപയോഗിച്ചു എന്നാരോപിച്ചാണ് ഈ ഭീഷണി.

​ഇറാഖിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം: ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായി. എംബസി വളപ്പിലെ ഹെലിപാഡിലാണ് മിസൈൽ പതിച്ചത്.

യുഎസ് പൗരന്മാർ ഇറാഖ് വിടാൻ ഗൗരവമായി ആലോചിക്കണമെന്ന് ബാഗ്ദാദിലെ യുഎസ് എംബസി നിർദ്ദേശിച്ചു.

​ഇസ്രയേൽ പ്രധാനമന്ത്രിയെക്കുറിച്ച് അഭ്യൂഹങ്ങൾ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ യാർ നെതന്യാഹുവിന്റെ അവസാന എക്സ് (ട്വിറ്റർ) പോസ്റ്റുകളെ ആസ്പദമാക്കിയാണ് ഈ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.


​റഷ്യൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്.

​ജർമ്മൻ തത്ത്വചിന്തകനായ യുർഗൻ ഹേബർമാസ് (96) അന്തരിച്ചു.


​ഫോർമുല വൺ : യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ് പ്രിക്‌സുകൾ റദ്ദാക്കി.

​ഫുട്ബോൾ ലോകകപ്പ് 2026: യുഎസിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇറാനുമായുള്ള സംഘർഷത്തിലും പ്രതിഷേധിച്ച് 2026-ലെ ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറി.

​ഇന്ത്യൻ വെൽസ്: ടെന്നീസ് കോർട്ടിൽ സെബാലങ്കയും റൈബാക്കിനയും തമ്മിലുള്ള ഫൈനൽ പോരാട്ടം ഇന്ന് നടക്കും.


​ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു.

​പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ‘വാർ റൂം’ പ്രവർത്തനം ആരംഭിച്ചു.

കൂടുതൽ യുദ്ധ വാർത്തകൾ

ഖാർഗ് ഐലൻഡിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തതിന് പിന്നാലെ, ഇറാൻ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ നേതൃത്വത്തിൽ ഇറാൻ താഴെ പറയുന്ന രീതിയിലുള്ള പ്രത്യാക്രമണങ്ങളാണ് പ്ലാൻ ചെയ്യുന്നതു്.

​ എണ്ണ ശൃംഖലകൾക്ക് നേരെയുള്ള ആക്രമണം.
​തങ്ങളുടെ എണ്ണക്കയറ്റുമതി കേന്ദ്രം തകർത്തതിന് പകരമായി, ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എണ്ണക്കമ്പനികൾക്കും ശുദ്ധീകരണ ശാലകൾക്കും നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎഇ , സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കൻ സഹകരണമുള്ള എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടേക്കാം.

​ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കു പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത് ആഗോളതലത്തിൽ എണ്ണവില വലിയ തോതിൽ ഉയരാൻ കാരണമായിട്ടുണ്ട്.

ചരക്ക് കപ്പലുകൾക്ക് നേരെ ഡ്രോൺ, മൈൻ ആക്രമണങ്ങൾ നടത്താനും സാധ്യതയുണ്ട്.

​ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽ അവീവ്, ഹൈഫ എന്നിവ ലക്ഷ്യമാക്കി നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ അയക്കാൻ ഇറാൻ തയ്യാറെടുക്കുന്നു. ഇറാന്റെ വിശ്വസ്ത സഖ്യകക്ഷിയായ ഹിസ്ബുള്ള ലെബനൻ അതിർത്തിയിലൂടെ ഇസ്രയേലിന് നേരെ ശക്തമായ കരയുദ്ധത്തിനും റോക്കറ്റ് ആക്രമണത്തിനും പദ്ധതിയിടുന്നുണ്ട്.

അമേരിക്കൻ സൈനിക താവളങ്ങൾ
​ഇറാഖ്, സിറിയ, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ വർദ്ധിപ്പിക്കാൻ റെവല്യൂഷണറി ഗാർഡ്സ് ഉത്തരവിട്ടിട്ടുണ്ട്.

യുദ്ധം മൂലം ഗൾഫ് മേഖലയിൽ താമസിക്കുന്ന പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. യുദ്ധം ഇനിയും വ്യാപിച്ചാൽ അത് ആഗോള സാമ്പത്തിക രംഗത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും.

പ്രധാന ദേശീയ വാർത്തകൾ

അസമിൽ 47,800 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.

​സോനം വാങ്‌ചുക്കിന്റെ മോചനം: ലഡാക്കിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആറ് മാസമായി എൻ.എസ്.എ പ്രകാരം തടങ്കലിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ കേന്ദ്ര സർക്കാർ വിട്ടയച്ചു.

​പാചകവാതക പ്രതിസന്ധി: രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ പാചകവാതക ക്ഷാമം രൂക്ഷമായി. ഇതിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ വാർ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.

ഹോർമുസ് കടലിടുക്ക് കടന്നുവരുന്ന ഇന്ത്യൻ എൽ.പി.ജി കപ്പലുകൾ (‘ശിവാലിക്’, ‘നന്ദ ദേവി’) പ്രതിസന്ധിക്ക് അല്പം ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

​വിമാനയാത്രാ നിരക്ക് വർധന: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന സർചാർജ് ഏർപ്പെടുത്തിയതിനാൽ ആകാശ എയർ, ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിച്ചു. പുതിയ നിരക്കുകൾ ഇന്ന് (മാർച്ച് 15) മുതൽ പ്രാബല്യത്തിൽ വരും.

​ബി.സി.സി.ഐ പുരസ്കാരങ്ങൾ: ഇന്ന് ഡൽഹിയിൽ നടക്കുന്ന ‘നമൻ അവാർഡ്‌സ് 2026’ ചടങ്ങിൽ രാഹുൽ ദ്രാവിഡ്, റോജർ ബിന്നി, മിതാലി രാജ് എന്നിവരെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും.

​സഞ്ജു സാംസണ് ആദരം: ലോകകപ്പ് വിജയത്തിൽ പങ്കാളിയായ സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്ന് മംഗലപുരം സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കും.

​ഐ.എസ്.എൽ: കൊൽക്കത്തയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില (1-1) പിടിച്ച കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.

​ജ്ഞാനപീഠ പുരസ്കാരം: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാണ്. കണ്ണൂരിൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാവ് കെ. സുധാകരനും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചകൾ വാർത്തകളിൽ ഇടംപിടിക്കുന്നു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ആചാരപരമായ കാര്യങ്ങളിൽ പണ്ഡിതരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
​കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി.

​വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

​പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് എൽ.പി.ജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നതിനാൽ സർക്കാർ ‘വാർ റൂം’ പ്രവർത്തനം ആരംഭിച്ചു.

ടെക്നോപാർക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം നൽകിയിട്ടുണ്ട്.

​സൗജന്യ ചികിത്സ: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സംസ്ഥാനത്ത് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പുതിയ പദ്ധതികൾക്ക് തുടക്കമായി.

​ ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപയുടെ പാക്കേജും 12-ാം ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ച 2026-27 ബജറ്റിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കി വരുന്നു.

​സ്വർണ്ണവില: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 35% വോട്ട് നേടുമെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കുമ്പളയിൽ പ്രസ്താവിച്ചു. മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിലാണെന്ന് ആരോപിച്ചു.

സർവീസ് റോഡുകൾ ‘മരണക്കെണി’യാകുന്നുവെന്ന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടൽ തേടി.

റെയിൽവേയ്ക്ക് മികച്ച വരുമാനം നൽകുന്ന സ്റ്റേഷനുകളിലൊന്നായിട്ടും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

സി.പി.സി.ആർ.ഐ 110-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കശുവണ്ടി വെണ്ണയിൽ നിന്നുള്ള ഡാർക്ക് ചോക്ലേറ്റ്, തേങ്ങാപ്പാൽ കുൾഫി തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നു.

​ ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page