അനുമതിയോ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെ കോളേജില്‍ അപകടകരമായ രീതിയില്‍ കാര്‍ സ്റ്റണ്ട്; വിദ്യാര്‍ത്ഥികള്‍ ചിതറിയോടി; നടപടിയെടുത്ത് എംവിഡി

കോഴിക്കോട്: അനുമതിയോ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെ വെസ്റ്റ്ഹില്‍ പോളിടെക്‌നിക് കോളജില്‍ അപകടകരമായരീതിയില്‍ കാര്‍ സ്റ്റണ്ട് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തു. സംഭവത്തില്‍ കോളേജ് അധികൃതരോട് എംവിഡി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടി. കാര്‍ ഉടമകള്‍ക്കും ഹാജരാകാന്‍ നോട്ടിസ് നല്‍കി.

അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചത്. ടെക് എക്‌സ്‌പോയില്‍ നാലു കാറുകളാണ് സ്‌കൂള്‍ മൈതാനത്ത് റെയ്‌സ് നടത്തിയത്. അപകടകരമായ റെയ്‌സിനിടെ കുട്ടികള്‍ മൈതാനത്തു ചിതറി ഓടി. തലനാരിഴയ്ക്കാണ് അപകടം ഒഴിഞ്ഞുപോയത്.

നിയന്ത്രണം വിട്ട കാര്‍ കുട്ടികള്‍ക്ക് സമീപത്ത് എത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പൊടി പാറിയതിനാല്‍ പരസ്പരം കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വിദ്യാര്‍ഥികള്‍ കാര്‍ സ്റ്റണ്ടിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംഭവം അറിയുന്നത്. പൊലീസ് എത്തിയപ്പോഴേക്കും വാഹനങ്ങളുമായി വിദ്യാര്‍ഥികള്‍ സ്ഥലംവിട്ടിരുന്നു. സംഭവത്തില്‍ നാലു കാര്‍ ഉടമകളോടും ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page