കാസര്‍കോട്: കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് കടപ്പുറത്ത് മധ്യവയസ്‌കന് കുത്തേറ്റു. കജൂര്‍ ഹൗസിലെ ഇസ്മയിലി(50)നാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ ഹൊസ്ദുര്‍ഗ് കടപ്പുറം ജുമാമസ്ജിദിനു സമീപത്തെ ഫ്‌ളോര്‍ മില്ലിനു അടുത്താണ് സംഭവം. ഇസ്മയിലിനെ തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കഴുത്തിനു പിറകില്‍ കുത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ നാസര്‍ എന്നയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.







