തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ സി പി ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇ ചന്ദ്രശേഖരന്‍ മൂന്നു തവണ പ്രതിനിധീകരിച്ചിരുന്ന കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ആണ് ജനവിധി തേടുകയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മന്ത്രിമാരായ കെ രാജന്‍ ഒല്ലൂരിലും ചിഞ്ചു റാണി ചടയമംഗലത്തും കെ ആര്‍ അനില്‍ നെടുമങ്ങാട്ടും പി പ്രസാദ് ചേര്‍ത്തലയിലും മത്സരിക്കും. കൊടുങ്ങല്ലൂരില്‍ വി ആര്‍ സുനില്‍ കുമാര്‍, അടൂരില്‍ പ്രീജി കണ്ണന്‍, നാട്ടികയില്‍ ഗീതാഗോപി, ചാത്തന്നൂരില്‍ ആര്‍ രാജേന്ദ്രന്‍, ഹരിപ്പാട് ജിന്‍സ് മോന്‍, ചിറയിന്‍കീഴില്‍ മനോജ് ഇടമന, അടൂരില്‍ പ്രീജി ശശിധരന്‍ എന്നിവര്‍ മത്സരിക്കും.







