പ്രസംഗത്തിനിടെ കെ സുധാകരന്‍ വിതുമ്പി; മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് നേതാവ്

കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാപ്പാടന്‍ രമേശിന്റെ കുടുംബത്തിനായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വിതുമ്പി. ‘താന്‍ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടന്‍ രമേശിന്റെ കാവല്‍ കൊണ്ടാണ്. സി.പി.എം ആക്രമണങ്ങളില്‍ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. വാക്കുകള്‍ കൊണ്ടും വിവരങ്ങള്‍ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണ് അദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാന്‍ രമേശന്‍ നല്‍കിയ പിന്തുണ വലുതാണെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് കെ സുധാകരന്‍. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമുള്ള കെ സുധാകരന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പാര്‍ട്ടിയും തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ കണ്ണൂരില്‍ മത്സരിക്കുമെന്ന തരത്തില്‍ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് നാളെ പ്രസിദ്ധീകരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page