ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി സഅദിയയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍

ദേളി : പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയോടെ സഅദിയയില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയര്‍ മാണിക്കോത്തു അധ്യക്ഷതവഹിച്ചു.സഹനത്തിന്റെ വ്രത നാളുകളില്‍ നടക്കുന്ന ഇഫ്താറുകള്‍ ഒരുമയുടെ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍ മജ്‌ലിസിന് നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി , സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി, കല്ലട്ര മാഹിന്‍ ഹാജി, ഹകീം കുന്നില്‍, കാപ്റ്റന്‍ ഷരീഫ് കല്ലട്രി, എം എ ലത്വീഫ്, അസീസ് കടപ്പുറം, എം എ അബ്ദുല്‍ വഹാബ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എബി മൊയ്തു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി,ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സിദ്ദീഖ് സഖാഫി ആവളം, പാത്തൂര്‍ മുഹമ്മദ് സഖാഫി, ശാഫി സഅദി, ഇബ്രാഹിം കല്ലട്ര, സലാം ദേളി, ഷാഫി ഹാജി കീഴൂര്‍, ജാബിര്‍ സഖാഫി , എം ടി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, കരീം സഅദി , ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, റസാഖ് ഹാജി മേല്‍പ്പറമ്പ്, ഹസ്സന്‍ കുഞ്ഞി, ഹുസൈന്‍ ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് , വനിതാ ക്ലാസ് എന്നിവയുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page