കാസര്‍കോട്: തേങ്ങ പറിക്കാന്‍ പോകാത്ത വിരോധം കാരണമെന്നു പറയുന്നു, തെങ്ങുകയറ്റ തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി. പനയാല്‍, വെളുത്തോളി ലക്ഷം വീട് ഉന്നതിയിലെ എസ് കൃഷ്ണന്റെ പരാതിയില്‍ ശശി എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വള്ളിയോട്ട് കള്ളുഷാപ്പിനു മുന്നിലാണ് സംഭവം. ശശിയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ പോകാത്ത വിരോധത്തില്‍ കൃഷ്ണനെ ചീത്ത വിളിക്കുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം മുഖത്ത് അടിക്കുകയും തള്ളി താഴെ ഇടുകയായിരുന്നുവെന്നു കൃഷ്ണന്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താഴെ വീണ തന്റെ ദേഹത്ത് ശശി കയറി ഇരിക്കുകയും കണ്ണിനും മൂക്കിനും കല്ലുകൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു കൂട്ടിച്ചേര്‍ത്തു.






