പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സി.ബി.എസ്.ഇ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സി.ബി.എസ്.ഇ റദ്ദാക്കി. സി.ബി.എസ്.ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെയാണ് പരീക്ഷ നടത്താനിരുന്നത്. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

സ്‌കൂളില്‍ നിന്നു നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം എന്നിവ കണക്കിലെടുത്താകും ഫലം നിര്‍ണയിക്കുക. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടത്താനിരുന്ന പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ ചിലതും റദ്ദാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page