ന്യൂദെല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് . തീയ്യതികള്‍ പ്രഖ്യാപിക്കുന്നതിനു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു.
കേരളത്തില്‍ ഒറ്റഘട്ടമായിട്ടായിരിക്കുംതെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. വോട്ടെണ്ണല്‍ മെയ് ആദ്യവാരത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഞായറാഴ്ച യോഗം ചേരുന്നു. തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവില്‍ വരും. തമിഴ് നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി നിയമസഭകളിലേയ്ക്കും കേരളത്തോടൊപ്പം തെരഞ്ഞെടുപ്പു നടക്കും.







