തീവെപ്പ് കേസിലെ പ്രതിയുടെ വീടിന് തീപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു

തിരുവനന്തപുരം: തീവെപ്പ് കേസിലെ പ്രതിയുടെ വീടിന് തീപിടിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്തെ പുത്തന്‍വീട്ടില്‍ റാബിയത് ബീവിയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. വീടിന് തീപിടിച്ചത് കണ്ട അയല്‍ക്കാരാണ് വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിച്ചത്.

പിന്നാലെ തീ ആളിക്കത്തുകയും വീട് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. സംഭവ സമയത്ത് ഇവരുടെ മകന്‍ പുറത്തുപോയിരുന്നു. ആരെങ്കിലും തീയിട്ടതാണോ എന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page