ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റി; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ കൊച്ചി സ്വദേശികളാണ് പിടിയിലായത്. സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റ് ആയ കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് ഇവര്‍ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ വാഹനം തടഞ്ഞു.

കഴക്കൂട്ടത്തെ ഹോട്ടലിലേക്കുള്ള ഗൂഗിള്‍ മാപ്പ് നോക്കിയെത്തിപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page