പനയാല്‍ സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍ സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാളിയേക്കല്‍ വീട്ടിലെ ധനുഷ് എന്ന കനകന്‍ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച മൃതദേഹം രാത്രിയോടെ വീട്ടിലെത്തിക്കും. കനകന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. പനയാല്‍ ഇഎംഎസ് സാംസ്‌കാരിക സമിതി, ഇഎംഎസ് ഗ്രന്ഥാലയം എന്നിവയുടെ സജീവന പ്രവര്‍ത്തകനായിരുന്നു. മാതാവ്: കാര്‍ത്യായനി. സഹോദരന്‍ അനുഷ്.

ദമ്പതികളുടെ ആത്മഹത്യ; നാട് കണ്ണീരില്‍, വിശ്വസിക്കാന്‍ കഴിയാതെ ബന്ധുക്കളും ഉറ്റവരും, ആത്മഹത്യാകുറിപ്പില്‍ കണ്ണീര്‍ പുരണ്ട വാക്കുകള്‍…

കാസര്‍കോട്: ഏക മകന്റെ മരണത്തില്‍ മനം നൊന്ത്, ഉള്ളുരുകി കഴിയുകയായിരുന്ന ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞതു മുതല്‍ ബന്ധുക്കളും ഉറ്റവരും നാട്ടുകാരും പറമ്പയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തി. പൊയ്‌നാച്ചി, പറമ്പിലെ വേണുഗോപാലന്‍ നായരെയും ഭാര്യ സ്മിതയെയും വെള്ളിയാഴ്ച രാവിലെയാണ് ഇരുനില വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ഏകമകനും മംഗ്‌ളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായിരുന്ന എം ശിവനന്ദന്‍ (19) ഡിസംബര്‍ 29ന് രാത്രിയില്‍ മരിച്ചിരുന്നു. ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വേടന്റെ സംഗീത …

റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; പഞ്ചായത്ത് ക്ലര്‍ക്ക് അറസ്റ്റില്‍

പാലക്കാട്: റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ക്ലര്‍ക്കിനെ വിജിലന്‍സ് അറസ്റ്റുചെയ്തു. പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്ത് ക്ലര്‍ക്ക് ശ്രീജിത്ത് ഗോപിനാഥിനെയാണ് വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. 2500 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്ലര്‍ക്കിനെ അറസ്റ്റുചെയ്തത്. നേരത്തെയും ഇയാള്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നു. വായ്പ എടുക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശി റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അതിന് 2500 രൂപ കൈക്കൂലി വേണമെന്ന് ജീവനക്കാരന്‍ വാശി പിടിച്ചതോടെ അപേക്ഷകന്‍ …

പാചക വാതക ക്ഷാമം; ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടറുകള്‍ മോഷണവും വര്‍ധിക്കുന്നു. തിരുവനന്തപുരം ചാലയിലെ ഒരു ഹോട്ടലില്‍ നിന്ന് ഗ്യാസ് കുറ്റികള്‍ മോഷ്ടിച്ചു. ഗ്യാസ് കുറ്റികളുമായി മോഷ്ടാവ് സ്ഥലം വിടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയായിരുന്നു മോഷണം. പകുതി ഉപയോഗിച്ച സിലിണ്ടറുകള്‍ ഉണ്ടായിരുന്നെങ്കിലും അതെടുക്കാതെ നിറച്ചുവച്ചിരുന്ന സിലിണ്ടറുകളാണ് മോഷ്ടിച്ചത്. വൈദ്യുതി ഓഫാക്കിയശേഷമാണ് മോഷ്ടാവ് കടയ്ക്കുള്ളില്‍ കടന്നത്. സിസിടിവി കണ്ടതോടെ ചാക്കുകൊണ്ട് മുഖം മറച്ചു. ഗ്യാസ് സിലിണ്ടറുടെ …

അടിമപ്പണിയില്‍ നിന്ന് ആദിവാസിയെ മോചിപ്പിച്ചു; ‘യജമാനത്തി’റിമാണ്ടില്‍

മംഗളൂരു: കാലികള്‍ക്കൊപ്പം ജോലി ചെയ്തും തൊഴുത്തില്‍ ഉണ്ടുറങ്ങിയുംയൗവനം ഹോമിച്ച കൊറഗ വിഭാഗത്തില്‍പ്പെട്ടയാള്‍ക്കു വാര്‍ധക്യത്തില്‍ അടിമപ്പണിയില്‍ നിന്ന് മോചനം ലഭിച്ചു. ഉഡുപ്പി ജില്ലയിലെ കുന്താപുരം താലൂക്കില്‍പ്പെട്ട കന്യാന ഹെമ്മാഡിയിലെ രജനി ഷെട്ടിയുടെ(60) വീട്ടില്‍ നിന്നാണ്നാഗയെ(65) പൊലീസ് മോചിപ്പിച്ചത്.രജനിയെ കുന്താപുരം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാന സ്വദേശിയായ നാഗയെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണു ഷാനപ്പ ഷെട്ടി എന്ന സുബ്ബണ്ണ ഷെട്ടി ഹെമ്മാഡിയിലെ വീട്ടിലേക്ക് കൂട്ടി ക്കൊണ്ടുവന്നതെന്നു പറയുന്നു. സുബ്ബണ്ണ ഷെട്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ രജനി ഷെട്ടിയും മരുമകന്‍ …

ജനവാസ മേഖലയിലെ ബോക്‌സൈറ്റ് ഖനനം: സി പി എം കാടകം ലോക്കല്‍ കമ്മിറ്റി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ജനവാസമേഖലയിലെ ബോക്‌സൈറ്റ് ഖനന നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു സി പി എം കാടകം ലോക്കല്‍ കമ്മിറ്റി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു. ഖനനത്തിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെന്നും എന്നാല്‍ തുടര്‍ നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. സി പി എം ജില്ലാ കമ്മിറ്റി അംഗം എം മാധവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം വിജയകുമാര്‍, എസ് ആര്‍ സത്യാവതി, സി കെ വിജയകുമാര്‍, മോഹനന്‍ കാടകം, …

ബദിയഡുക്ക, വിദ്യാഗിരിയില്‍ വയോധികന്‍ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബദിയഡുക്ക, വിദ്യാഗിരിയില്‍ വയോധികനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പല്‍ത്തിമാര്‍, ആലക്കല്‍ ഹൗസിലെ ജോസ് ആലക്കല്‍ (75) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ വിദ്യാഗിരിയിലെ തോട്ടത്തിലാണ് ജോസിനെ വീണു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ ആഡ്രോയിഡ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്.ഭാര്യ: സൂസമ്മ. മക്കള്‍: ആന്റോജോസ്, പരേതനായ ജിന്റോ ജോസ്. മരുമകള്‍: സീന. സഹോദരങ്ങള്‍: ബേബി ആലക്കാല്‍, തങ്കച്ചന്‍ ആലക്കാല്‍, ബെന്നി ആലക്കാല്‍.മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബദിയഡുക്ക പൊലീസ് …

കണ്ണൂരിന്റെ ഹൃദയ രക്തം തന്റെ മേല്‍വിലാസമെന്ന് കെ സുധാകരന്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന തിരക്കിനിടയില്‍ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കന്‍മാര്‍ ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കണ്ണൂരിന്റെ ഹൃദയരക്തം തന്റെ മേല്‍വിലാസമെന്ന് കെ സുധാകരന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. സുധാകരന് പ്രതിഷേധം ഒന്നുമില്ലെന്നും സുധാകരന്‍ മടങ്ങിയത് …

കടുത്ത ചൂട്, പരീക്ഷ,റംസാൻ: കുമ്പളയിൽ വൈദ്യുതി മുടക്കം; ദുരിതം

കുമ്പള:മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ ഉപഭോക്താക്കൾ വിഷമിക്കുന്നു. കുമ്പള കെഎസ്ഇബി സെക്ഷനിലെ വൈദ്യുതി മുടക്കം കൊടും വേനലിലും തുടരുന്നു. റംസാൻ ആരംഭത്തോടെ വൈദ്യുതി മുടക്കം ഇവിടെ പതിവായിരിക്കുകയാണ്. സർക്കാർ പത്രപരസ്യങ്ങളിൽ “കേരളത്തിൽ വെളിച്ച വിപ്ലവം’ അവകാശപ്പെടുമ്പോഴാണ് കുമ്പളയിലെ വൈദ്യുതി പ്രതിസന്ധി അതി ദുസ്സഹമായിക്കൊണ്ടിരിക്കുന്നതെന്നു നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞവർഷം ഇതേകാലയളവിൽ സഹികെട്ട ഉപഭോക്താക്കൾ സെക്ഷൻ ഓഫീസിൽ ഇരച്ചുകയറി രാത്രി ബഹളം വെക്കുകയും, കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.കുമ്പള സെക്ഷനിൽ അടിക്കടി ഉണ്ടാവുന്ന വൈദ്യുതി പ്രതിസന്ധി അധികാരികളെ …

പൊയ്‌നാച്ചി, പറമ്പില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് ബേക്കല്‍ ഫെസ്റ്റിനിടയില്‍ ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ട്രെയിന്‍ ഇടിച്ചു മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊയ്‌നാച്ചി, പറമ്പിലെ വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വേണുഗോപാലന്‍ -സ്മിത ദമ്പതികളുടെ ഏകമകനും മംഗ്‌ളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായിരുന്ന എം ശിവനന്ദന്‍ (19) ഡിസംബര്‍ 29ന് രാത്രിയാണ് ട്രെയിന്‍ തട്ടി …

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: കൊക്കക്കോളയില്‍ എലിവിഷം കലക്കി കുടിച്ച് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ മരിച്ചു. വെള്ളരിക്കുണ്ട്, പരപ്പയിലെ പരേതനായ മുത്തുമണിയുടെ മകന്‍ കുപ്പമാട സുകുമാരന്‍ (60) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപ്പുന്നയിലാണ് ഇദ്ദേഹത്തെ അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ദീര്‍ഘകാലം പരപ്പ- കാഞ്ഞങ്ങാട് റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. പിന്നീടാണ് ജീപ്പ് ഡ്രൈവറായി ജോലി തുടങ്ങിയത്.പരേതയായ കാഞ്ഞങ്ങാടന്‍ വീട്ടില്‍ …

ബദിയഡുക്ക സ്വദേശിയെ ട്രയിന്‍ യാത്രയ്ക്കിടയില്‍ തൃശൂരില്‍ പുഴയില്‍ വീണു കാണാതായി

കാസര്‍കോട്/തൃശൂര്‍: കാസര്‍കോട്, ബദിയഡുക്ക സ്വദേശിയെ ട്രയിന്‍ യാത്രയ്ക്കിടയില്‍ പുഴയില്‍ വീണു കാണാതായി. ബദിയഡുക്ക പെട്രോള്‍ പമ്പിനു സമീപത്തെ പരേതനായ രവീന്ദ്ര ഷേണായിയുടെ മകന്‍ അച്യുതാനന്ദ ഷേണായി (40) ആണ് തൃശൂര്‍, ചാലക്കുടി പുഴയില്‍ വീണത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശൂരിലേയ്ക്ക് പോയിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നു തൃശൂരിലേയ്ക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു അച്യുതാനന്ദ ഷേണായി. അങ്കമാലി, കരയാം പറമ്പിലെ ഇന്ത്യന്‍ മള്‍ട്ടിപ്പിള്‍ കോ- ഓപ്പറേറ്റീവ് …

വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു

തൃശൂര്‍: വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. തൃശൂര്‍ എരുമപ്പെട്ടിയില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ കിടപ്പുരോഗിയായ കാര്‍ത്യായനി(84)യാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയും നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണവുമായെത്തിയ കാര്‍ത്യായനിയുടെ ഇളയ മകന്‍ മണിയാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം നായ കടിച്ചുകീറിയിരുന്നു. അതിനുശേഷം നായ സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയവരെയും ആക്രമിച്ചു. പിന്നാലെ പേവിഷബാധ സംശയിച്ച് നാട്ടുകാരും പൊലീസും …

ജോലി സമ്മർദ്ദം ആർടിഒ ജീവനക്കാരി ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ആർടിഒ ഓഫീസ് ജീവനക്കാരി നേമത്തെ ശരണ്യ ( 32 ) നെയ്യാർ ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം. ഇവരുടെ സ്കൂട്ടറും ,മൊബൈൽ ഫോണും, പേഴ്സും , ചെരിപ്പും ഡാമിന് അടുത്തുനിന്ന് കണ്ടെത്തി. നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും റിസർവ്വറിൽ തിരച്ചിൽ തുടരുകയാണ്. ഓഫീസിലെ ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവർ നേരത്തെ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നതായി പറയുന്നു .എന്നാൽ ഇപ്പോൾ മാറ്റം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതായും അത് ശരണ്യയെ കടുത്ത മാനസിക സംഘർഷത്തിനിടയാക്കിയിരുന്നതായും ഭർത്താവ് സിരീഷ് പറയുന്നു …

ഗൾഫ് യുദ്ധം: പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം

ന്യൂ ഡെൽഹി:ഇറാൻ- അമേരിക്കൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് 45 ദിവസത്തെ സമയപരിധി നിശ്ചയിച്ചു. നിറച്ച സിലിണ്ടർ ലഭിച്ചു 45 ദിവസം കഴിഞ്ഞേ പുതിയതിന് ബുക്ക് ചെയ്യാനാവൂ എന്നാണ് നിർദ്ദേശം. നഗരമേഖലകളിൽ ഇടവേള 25 ദിവസമായി നിർദ്ദേശിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രകൃതിവാതക -ക്രൂഡ് ഓയിൽ ലഭ്യതയിലുണ്ടായിട്ടുള്ള കുറവാണ് പാചകവാതക വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇടയാക്കിയത്. പൂഴ്ത്തിവയ്പ് തടയുക എന്നതാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം പെട്രോൾ -ഡീസൽ – …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ – ഇസ്രായേൽ – യുഎസ്​ യുദ്ധം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ​യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു: ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നൽകുക. ​ഹോർമുസ് കടലിടുക്ക്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഭീഷണി ഇറാൻ ആവർത്തിച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില ക്രമാതീതമായി വർധിക്കുമെന്ന ആശങ്കയുണ്ട്. ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ …