കാസര്‍കോട്: വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുട്ടികളാകാത്തതിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. നീലേശ്വരം പുറത്തേകൈ സ്വദേശിനിയായ 32കാരിയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. ഭര്‍ത്താവ് പയ്യന്നൂര്‍, മൂശാരിക്കൊവ്വലിലെ മനീഷ്, ബന്ധുക്കളായ അനിത, മോഹനന്‍, മഞ്ജുള എന്നിവര്‍ക്കെതിരെയാണ് കേസ്.
2020 മെയ് 21ന് ആണ് പരാതിക്കാരിയും മനീഷും തമ്മിലുള്ള വിവാഹം നടന്നത്. അതിനു ശേഷം ഭര്‍തൃവീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ കുട്ടികള്‍ ഉണ്ടായില്ല. ഇതിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും നിരന്തരം മാനസികമായി പീഡിപ്പിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.






