തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വര്ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില് വിവിധ ജില്ലകളില് വേനല്മഴ ലഭിച്ചിരുന്നെങ്കാലും താപനില ഉയരുകയായിരുന്നു. വിവിധ സ്ഥലങ്ങളില് അള്ട്രാവയലറ്റ് സൂചിക അപകടനിലയിലേക്കുയരുന്നുണ്ട്.സംസ്ഥാനത്ത് ഏറ്റവും ഉയര്ന്ന അൾട്ര വയലറ്റ് സൂചികയായ 10 ഇടുക്കി ജില്ലയിലെ മൂന്നാറില് രേഖപ്പെടുത്തി. കൊട്ടാരക്കര-8, കോന്നി-9, ചെങ്ങന്നൂര്-9, ചങ്ങനാശേരി-9, ഒല്ലൂര്-8, തൃത്താല-8, പൊന്നാനി-8 എന്നിവിടങ്ങളിലും സൂചിക ഉയര്ന്നതോടെ ഇന്നലെ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പും നല്കിയിട്ടുണ്ട്.കണ്ണൂര്-38, പാലക്കാട്-37, കാസര് കോട്-37 ഡിഗ്രിവരെയും താപനില ഉയരുമെന്ന മുന്നറിയിപ്പുണ്ട്. ഉയര്ന്ന താപനിലയും ഈര്പ്പവുമുള്ള വായുവും മൂലം ഈ ജില്ലകളില് മലയോരമേഖലയൊഴികെയുള്ള പ്രദേശങ്ങളില് ചൂടിനും ശാരീരിക അസ്വാസ്ഥ്യങ്ങള്ക്കും കാരണമാകുമെന്നും മുന്കരുതല് നടപടി സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.







