കൊല്ലം: നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ഇട്ടിവ ഫില്‍ഗിരിയില്‍ സുബിന്റെ ഭാര്യ ശരണ്യയെയാണ് (26) കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. കണ്ണൂര്‍ സ്വദേശിയായ ശരണ്യയും സുബിനും ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടുവന്ന അയല്‍വീട്ടിലെ കുട്ടി ശരണ്യയുടെ വീട്ടിലെത്തിയപ്പോഴാണ് ശരണ്യയെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊട്ടാരക്കര തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഭര്‍ത്താവ് സുബിന്‍ മകളെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ശരണ്യ ഇക്കാര്യം അമ്മയെ ഫോണില്‍ വിളിച്ച് പറയാറുണ്ടായിരുന്നുവെന്നും പിതാവ് ചന്ദ്രന്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.







