കാസര്‍കോട്: കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റില്‍. പെര്‍ഡാല, ചെന്നാറക്കട്ടയിലെ ശിവനന്ദിനെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയും സംഘവും അറസ്റ്റു ചെയ്തത്. മൂകംപാറയില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്നു 11 പാക്കറ്റ് മദ്യവും മദ്യം വിറ്റതുവഴി ലഭിച്ച 6,200രൂപയും പിടികൂടിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.






