കണ്ണൂര്‍: യുവതി വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു. കൂത്തുപറമ്പ് സീക്ക് കോളേജിലെ ജീവനക്കാരിയായ പാറാലിലെ തവരക്കണ്ടി ഹൗസില്‍ കാരായി സജിമ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാംനിലയിലെ ടെറസില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നുവെന്നു പറയുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പാറാല്‍ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രീഷ്യനുമായ എം.കെ.പവിത്രന്റെ ഭാര്യയാണ്. പിതാവ്: ഗംഗാധരന്‍. മാതാവ്: ശകുന്തള. മക്കള്‍: സജിത്രന്‍ (വിദ്യാര്‍ത്ഥി, വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാര്‍ത്ഥി, റാണിജയ് സ്‌കൂള്‍ നിര്‍മ്മലഗിരി). സഹോദരങ്ങള്‍: സജീഷ്, സജിന.







