കാസര്‍കോട്: ദേശീയപാതയിലെ തലപ്പാടി- ചെങ്കള റീച്ച് സമാന്തരമായി ഉദ്ഘാടനം ചെയ്തു. നുള്ളിപ്പാടിയില്‍ നാട മുറിച്ച് കൊണ്ട് സി എച്ച് കുഞ്ഞമ്പു എം എല്‍ എയാണ് സമാന്തര ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപാത കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍നിന്നു പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സി പി എം നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടന പരിപാടി നടത്തിയത്.
തിരുവനന്തപുരത്തും സമാന പരിപാടി നടത്താനാണ് സി പി എം തീരുമാനം.
അതേസമയം ദേശീയപാത ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തി. മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ഘാടന പരിപാടിയില്‍ നിന്നു ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാരോപിച്ചു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.






