കാസര്‍കോട്: കൊച്ചിയില്‍ നടന്ന എന്‍ ഡി എയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേരളത്തിനു നിര്‍ണ്ണായക സമയമാണ് ഇപ്പോള്‍. പുതിയ തുടക്കത്തിനു പറ്റിയ സമയമാണിത്. കേരളവും മാറും. മാറാത്തതെല്ലാം മാറും. കേരളീയര്‍ എന്‍ ഡി എയില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ പോവുകയാണ്. കേരളത്തിന്റെ വികസന മുരടിപ്പിനു കാരണം ഇടതു- വലതു മുന്നണികളാണ്- പ്രധാന മന്ത്രി പറഞ്ഞു.
ബി ജെ പിയെ അധികാരത്തില്‍ എത്തിച്ചാല്‍ വികസനം ഉറപ്പാണ്. അതിനാല്‍ ഇത്തവണ എന്‍ ഡി എയ്ക്ക് അവസരം നല്‍കണം. ടൂറിസത്തിലൂടെ കേരളത്തെ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിന് ഇത് മോദിയുടെ ഗ്യാരന്റിയാണ്. എ ഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും- പ്രധാനമന്ത്രി പറഞ്ഞു.
എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ ഹര്‍ത്താല്‍ മാഫിയകളെ ഇല്ലാതാക്കും. കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തിക്കും. അഴിമതിയും ചുവപ്പു നാടയും ഇല്ലാതാക്കും- പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.







