തിരുവനന്തപുരം: 20025ലെ മഹാകുംഭ മേളയ്ക്ക് രുദ്രാക്ഷമാല വിൽപ്പനയ്ക്ക് എത്തി ദേശീയ പ്രശസ്തയും സിനിമാനടിയുമായ മൊണാലിസ ബോൺസലെയും , ഒന്നരവർഷമായി മനസ്സിൽ കൊണ്ടുനടന്ന ബോയ്ഫ്രണ്ട് ഫർമാൻ ഖാനും തമ്മിലുള്ള വിവാഹ കർമ്മം പൊലീസിന്റെ സംരക്ഷണയിലും സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലും മംഗളമായി നടന്നു. തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിനടുത്തെ ശ്രീനാരായണ ഗുരു മന്ദിരത്തിൽ നടന്ന വിവാഹ ചടങ്ങിൽ വധൂവരന്മാർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദനെയും മന്ത്രി വി ശിവൻകുട്ടിയെയും കാൽതൊട്ട് വന്ദിച്ചു. നേതാക്കൾ അവരെ അനുഗ്രഹിച്ചു; പുഷ്പഹാരം സമ്മാനിച്ചു. യഥാർത്ഥ കേരള സ്റ്റോറി ഇതാണെന്ന് മന്ത്രി ശിവൻകുട്ടി അഭിപ്രായപ്പെട്ടു . രണ്ട് ആത്മാക്കൾ തമ്മിലുള്ള ആത്മബന്ധമാണതെന്നു ഗോവിന്ദൻ അനുമോദിച്ചു. ജില്ലാ സെക്രട്ടറി എ.എ. റഹിമും നിരവധി പ്രവർത്തകരും മൊണാലിസ അഭിനയിച്ച സിനിമയിലെ മറ്റ് അഭിനേതാക്കളും പ്രവർത്തകരും വിവാഹമംഗള കർമ്മത്തിൽ പങ്കെടുത്തു . കേരളത്തിൽ തങ്ങനാണ് തങ്ങൾക്ക് താല്പര്യമെന്ന് നവദമ്പതികൾ പറഞ്ഞു. അതിനു ശ്രമിക്കുന്നു. ഒന്നരവർഷം മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയാണ് ഇരുവരും പരസ്പരം കാണുന്നത്. പിന്നീട് അത് അടുപ്പമായി .പിന്നീട് പരസ്പരം പ്രണയം മൊട്ടിട്ടു. താനും ഒരു നടന്നാണെന്നു ഫർമാൻ ഖാൻ പറഞ്ഞു.മഹാ കുംഭമേളയിലെ രുദ്രാക്ഷമാല കച്ചവടത്തിനിടയിൽ സദാ നിഷ്കളങ്കമായ പുഞ്ചിരിയുമായി രുദ്രാക്ഷ മാല വിൽപ്പനയിൽ അക്ഷീണയായി ഊർജ്ജസ്വലതയോടെ സദാ കാണപ്പെട്ട മൊണാലിസ യുടെ ശാന്തവും വൈശ്യവുമായ കണ്ണുകളും ശൈശവ സമാനമായ സംഭാഷണവും പുഞ്ചിരിയും ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവർത്തകർ മോണാലിസയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അത് വൈറലാവുകയും നൊടിയിടയിൽ കുംഭമേള മൊണാലിസ ദേശീയപ്രശസ്തയാവുകയുമായിരുന്നു. പിന്നീട് കലാസാംസ്കാരിക വേദികൾ നിറസാന്നിധ്യമാക്കി. ചലച്ചിത്ര മേഖല മൊണാലിസയെ അവിഭാജ്യ ഘടകമാക്കി. അങ്ങനെ ഒരു മലയാള സിനിമ ചിത്രീകരണത്തിന് നടിയായി തിരുവനന്തപുരം പൂവാറിൽ ഏതാനും ദിവസം മുമ്പ് എത്തിയതായിരുന്നു മൊണാലിസ .ഒപ്പം പിതാവും ഉണ്ടായിരുന്നു. ഫർമാൻ ഖാനും ഇതേ സമയത്ത് തിരുവനന്തപുരത്ത് എത്തിയിരുന്നു. അവിടെവച്ച് അവർ സ്നേഹത്തിലാണെന്ന് പിതാവ് അറിഞ്ഞു. മകൾക്ക് സ്വന്തം നാടായ ഗുജറാത്തിലെ ഇൻഡോറിൽ മറ്റൊരു യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നതിനെ കുറിച്ച് പിതാവ് സൂചിപ്പിച്ചു. എന്നാൽ തനിക്ക് അത് ആവില്ലെന്നും ഫർമാനെ അത്രയ്ക്ക് സ്നേഹിക്കുന്നുവെന്നും മൊണാലിസ പിതാവിനെ അറിയിച്ചു. അത് ഇരുവരും തമ്മിൽ തർക്കത്തിനിടയാക്കി.ഇന്ന് രാവിലെ നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് എന്ന് പറഞ്ഞു പുറപ്പെട്ട മൊണാലിസ ഫർമാൻ ഖാനുമായി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തി. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാൻ മൊണാലിസ പോലീസിനോട് സഹായം അഭ്യർത്ഥിച്ചു. തന്റെ നാട്ടിലും കാമുകന്റെ നാടായ മഹാരാഷ്ട്രയിലും പോലീസ് തങ്ങളെ സഹായിക്കില്ലെന്ന നിസ്സഹായതയും അവർ പ്രകടിപ്പിച്ചു. വിവരങ്ങൾ അറിഞ്ഞ പോലീസ് മൊണാലിസയുടെ പിതാവിനെ വരുത്തിച്ച് ഉപദേശിച്ചു നോക്കിയെങ്കിലും, കളിയല്ല കല്യാണം എന്നും തനിക്കതിനു കൂട്ടു നിൽക്കാനാവില്ല എന്നും അയാൾ തീർത്തു പറഞ്ഞു. എങ്കിൽ മൊണാലിസ പ്രായപൂർത്തിയായ യുവതി ആയ സ്ഥിതിക്ക് അവർ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കട്ടെ എന്ന് പോലീസും പറഞ്ഞു .അതിന് സംരക്ഷണം നൽകുമെന്നും അറിയിച്ചു. ഇതിനിടയിൽ സിനിമ ഷൂട്ടിങ്ങിന് പൂവാറിൽ താമസിച്ചിരുന്ന വീടിന്റെ ഉടമയെ മൊണാലിസ ബന്ധപ്പെട്ടു. അദ്ദേഹം വിവാഹത്തിനുള്ള ഏർപ്പാടുകൾ ഒരുക്കി. തുടർന്ന് വിവാഹം മംഗളകരമായി നടന്നു. സിനിമയിലെ അഭിനേതാക്കളും പിന്നണി പ്രവർത്തകരും സംവിധായകനും ഒക്കെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. സിനിമയിലെ അഭിനയത്തിന് എത്തിയ മൊണാലി സക്കു ഒപ്പം വന്ന പിതാവ് ഏകനായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു എന്ന് പറയുന്നു.







