തിരുവനന്തപുരം: വിവാദത്തില്‍പ്പെട്ട മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംഘര്‍ഷം.
പൂവന്‍ കോഴിയുടെ ഉടലും മന്ത്രി ഗണേഷ് കുമാറിന്റെ തലയും ഉള്ള പോസ്റ്ററുകള്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ ഒട്ടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
പ്രസ്തുത പോസ്റ്ററുകള്‍ പൊലീസ് നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഒരു പ്രവർത്തകൻ ബോധം കെട്ടു വീണു .ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







