കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ കന്യപ്പാടിയില്‍ കാട്ടുപോത്ത്; തുരത്തി വിട്ടത് തെരുവു നായ്ക്കള്‍, നാട് ഭീതിയില്‍

കാസര്‍കോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ കൂറ്റന്‍ കാട്ടുപോത്തിറങ്ങി. കന്യപ്പാടിയില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടുപോത്ത് എത്തിയത്. ബസ് സ്‌റ്റോപ്പിനു മുന്നില്‍ ഏറെ നേരം നിലയുറപ്പിച്ച കാട്ടുപോത്തിനെ അതുവഴി പോയവര്‍ കാണുകയും ചിത്രം പകര്‍ത്തുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന തെരുവുനായ്ക്കള്‍ കാട്ടുപോത്തിനെ വളഞ്ഞ് നിര്‍ത്താതെ കുരച്ചു. അക്രമിക്കാനുള്ള ശ്രമവും ഉണ്ടായി. ഇതോടെ പോത്ത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസം മുമ്പും കന്യപ്പാടിയില്‍ കാട്ടുപോത്തിനെ കണ്ടതായി പറയുന്നുണ്ട്. എന്നാല്‍ അന്നു ഫോട്ടോകളൊന്നും എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ ഭൂരിഭാഗം ആള്‍ക്കാരും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച രാത്രി നടുറോഡില്‍ ഇറങ്ങിയ കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. കടുത്ത ചൂടും കുടിവെള്ള ക്ഷാമവും കാരണമായിരിക്കാം കാട്ടുപോത്തുകള്‍ നാട്ടിലേക്ക് ഇറങ്ങുന്നതെന്നു പറയുന്നു. വേനല്‍ കടുക്കുന്നതോടെ കൂടുതല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമെന്ന ഭീതിയും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉദുമ, പഞ്ചായത്തിലെ ബാര, അരമങ്ങാനം സ്‌കൂളിനു സമീപത്തെ തോട്ടിലും കാട്ടുപോത്തിനെ കണ്ടതായി പ്രചരണം ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page