മഞ്ചേശ്വരത്ത് സി പി എമ്മില്‍ വീണ്ടും പ്രതിഷേധം: ജയാനന്ദയ്‌ക്കെതിരെ ഉപ്പള, ബന്തിയോട് വില്ലേജ് കമ്മിറ്റികളും രംഗത്ത്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സി പി എമ്മില്‍ പ്രതിഷേധം തുടരുന്നു.
കെ ആര്‍ ജയാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നിലപാടിനെതിരെ ഡി വൈ എഫ് ഐയില്‍ അതൃപ്തി തുടരുകയാണ്. കുമ്പള, ബായാര്‍ വില്ലേജ് കമ്മിറ്റികള്‍ക്കു പിന്നാലെ കൂടുതല്‍ ഘടകങ്ങള്‍ സി പി എം ജില്ലാ നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
ഉപ്പള, ബന്തിയോടു വില്ലേജു കമ്മിറ്റികള്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്ന് ആരോപണമുന്നയിച്ചു.
മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരിനെ മഞ്ചേശ്വരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സി പി എം ആദ്യം ആലോചിച്ചിരുന്നത്. ഇതു ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാകുമെന്ന കണക്കു കൂട്ടലിനെ തുടര്‍ന്നാണ് പാദൂരിനു പകരം ജയാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍ ഈ നിലപാട് യു ഡി എഫുമായുള്ള അന്തര്‍ധാരയുടെ ഭാഗമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ സി പി എമ്മിന്റെ ആധിപത്യവും അസ്തിത്വവും തകര്‍ക്കുന്ന സമീപനമാണ് ദീര്‍ഘകാലമായി പാര്‍ട്ടി നേതൃത്വം തുടരുന്നതെന്ന് അത്തരം സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് ആശയവുമായി സി പി എമ്മില്‍ തുടരുന്നത് അസാധ്യമായിക്കൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page