കാസര്‍ക്കോട്: പെരിയ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 ബാച്ച് സഹപാഠി കൂട്ടായ്മ കുടുംബ സദസ്സും വിനോദ ബോട്ട് യാത്രയും നടത്തി.
നീലേശ്വരം -കോട്ടപ്പുറം ബോട്ടു ക്ലബില്‍ സംഘടിപ്പിച്ച സദസ്സില്‍ മെന്റലിസ്റ്റും സിനിമാ സംവിധായകനുമായ സനല്‍ പാടിക്കാനം മനുഷ്യ മനസ്സിന്റെ പരിണാമം എന്ന വിഷയം ആസ്പദമാക്കി ക്ലാസ്സെടുത്തു.
കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ഷഷ്ടിപൂര്‍ത്തി ആദരവ്,
തുടങ്ങിയവ നടന്നു. സനല്‍ പാടിക്കാനത്തിനെ ചടങ്ങില്‍ ആദരിച്ചു. എ എം ദിവാകരന്‍ ആധ്യക്ഷം വഹിച്ചു. ലൂസി ജോര്‍ജ്ജ്, ശിവരാമന്‍, മനോഹരന്‍ എരോല്‍, പി.രാധാകൃഷ്ണന്‍, അശോകന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ വില്ലാരംപതി, രുഗ്മിണി മൈലാട്ടി സംസാരിച്ചു.







