ദേ, പോയി; ദാ വന്നു: എട്ടുമാസം പ്രായമുള്ള കുട്ടിയെ സഹയാത്രക്കാരനെ തന്ത്രപൂര്‍വ്വം ഏല്‍പ്പിച്ചു മുങ്ങിയ മാതാവ് പിടിയില്‍

കോഴിക്കോട്: ടോയ്‌ലറ്റില്‍ പോകണമെന്നു പറഞ്ഞു എട്ടുമാസം പ്രായമുള്ള കുട്ടിയെ സഹയാത്രക്കാരനെ ഏല്‍പ്പിച്ചു മുങ്ങിയ മാതാവിനെ പൊലീസ് പിടിച്ചു. കോഴിക്കോടു നിന്നു ഷൊര്‍ണൂരിലേക്ക് രാവിലെ പത്തേകാലിനു പുറപ്പെടുന്ന ട്രയിനിലായിരുന്നു സംഭവം.
കുട്ടിയുമായി ട്രെയിനിലിരുന്ന യുവതി ട്രയിന്‍ വിടാറായപ്പോള്‍ ടോയിലറ്റിലൊന്നു പോകണമെന്നും അതുവരെ കുട്ടിയെ ഒന്നു പിടിക്കുമോ എന്നും ട്രയിനിലുണ്ടായിരുന്ന യാത്രക്കാരനോട് ആരാഞ്ഞു. മനുഷ്യത്വമോര്‍ത്തു അയാളതു ചെയ്തു. എന്നാല്‍ ട്രയിന്‍ യാത്ര പുറപ്പെട്ടിട്ടും മാതാവ് തിരിച്ചെത്താത്തതില്‍ അസ്വസ്ഥനായ യാത്രക്കാരന്‍ ട്രയിന്‍ ഫറോക്ക് സ്‌റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുമായി ഇറങ്ങി. സ്‌റ്റേഷന്‍ മാസ്റ്ററെ കണ്ട് വിവരമറിയിച്ചു. ട്രയിനില്‍ നിന്നു കിട്ടിയ സമ്പാദ്യമായ കുട്ടിയെ സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിക്കുകയും ചെയ്തു. സ്റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വെ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനേയും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കോഴിക്കോടു റെയില്‍വെ പൊലീസിനെയും മറ്റു റെയില്‍വെ പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. പിന്നീട് കുട്ടിയെ സെന്റ് വിന്‍സന്റ് ഹോമില്‍ സുരക്ഷിതമായി എത്തിച്ചു.
അതിനിടയില്‍ കോഴിക്കോടു റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്നു യുവതിയെ റയില്‍വെ പൊലീസ് പിടികൂടി. ഇവര്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടോ എന്നു പൊലീസ് സംശയിക്കുന്നു. കുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിനു കുട്ടിയെ മറ്റൊരാളെ ഏല്‍പ്പിച്ചുവെന്നായിരുന്നു യുവതിയുടെ പ്രതികരണമെന്നു പൊലീസ് പറഞ്ഞു. ഇതിനു മുമ്പും യുവതി കുട്ടിയെ ഉപേക്ഷിക്കാന്‍ ഇത്തരത്തില്‍ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കുട്ടിയെ മാതാവിനു കൈമാറുന്നതിനെക്കുറിച്ചു തീരുമാനിക്കൂവെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page